Church of God General Convention 2012 - www.cogkerala.com - www.churchofgod.org - Church of God in India General Convention 2012

Church of God General Convention 2012 - www.cogkerala.com - www.churchofgod.org - Church of God in India General Convention 2012.

89th Church of God in India General Convention 2012 is from 16 Jan 2012  to 22 Jan 2012.

മുള­ക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 89­-ാമത് ജന­റല്‍ കണ്‍വന്‍ഷന്‍ 2012 ജനു­വരി 16 മുതല്‍ 22 വരെ തിരു­വ­ല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡി­യ­ത്തില്‍ വച്ച് നട­ക്കും. 16 തിങ്ക­ളാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവര്‍സി­യര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാ­ടനം ചെയ്യും. ചര്‍ച്ച് ഓഫ് ഗോഡ് ഇന്റര്‍നാ­ഷ­ണല്‍ അസി­സ്റ്റന്റ് ജന­റല്‍ ഓവര്‍സി­യര്‍ ടിം ഹില്‍, ഏഷ്യാ പെസ­ഫിക് ഫീല്‍ഡ് ഡയ­റ­ക്ടര്‍ കെന്‍ ആന്‍ഡേ­ഴ്‌സണ്‍, റീജ­ണല്‍ സൂപ്രണ്ട് ഡെന്നീസ് ഹെപ്നര്‍ എന്നി­വ­രാണ് പ്രധാന പ്രസം­ഗ­കര്‍. യു.എ.­ഇ. നാഷ­ണല്‍ ഓവര്‍സി­യര്‍ കെ. ഓ. മാത്യു, . കുര്യന്‍ ജോര്‍ജ്ജ്, ജോണ്‍ തോമ­സ്, ജോസഫ് സാമു­വേല്‍ തുട­ങ്ങിയവരും പാസ്റ്റര്‍മാ­രു­മായ കെ.­സി. ജോണ്‍, പാസ്റ്റര്‍ പി.­ആര്‍. ബേബി, പി.­സി. ചെറി­യാന്‍, പി. ഐ. ഏബ്രഹാം തുടങ്ങിയവരും ഒരാഴ്ച നീണ്ടു­നി­ല്ക്കുന്ന ഈ കണ്‍വന്‍ഷ­നില്‍ പ്രസം­ഗി­ക്കും. 22ന് ഞായ­റാഴ്ച വിശുദ്ധ സഭാ­യോ­ഗ­ത്തോടും തിരു­വ­ത്താഴ ശുശ്രൂ­ഷ­യോടും കൂടെ കണ്‍വന്‍ഷന്‍ സമാ­പി­ക്കും.

“എന്റെ നീതി­മാന്‍ വിശ്വാ­സ­ത്താല്‍ ജീവിക്കും” എന്ന­താണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താ­വി­ഷ­യം. കണ്‍വന്‍ഷന്റെ അനു­ഗ്ര­ഹ­ക­ര­മായ നട­ത്തി­പ്പി­നായി ജനു­വരി 11 മുതല്‍ 15 വരെ കണ്‍വന്‍ഷന്‍ സ്റ്റേഡി­യ­ത്തില്‍ വെച്ച് പ്രത്യേക ഉപ­വാസ പ്രാര്‍ത്ഥന നട­ത്തും.

ഒക്‌ടോ­ബര്‍ 18 ന് മുള­ക്കുഴ സീയോന്‍കു­ന്നില്‍ നടന്ന ആലോ­ചനായോ­ഗ­ത്തില്‍ കണ്‍വന്‍ഷന്റെ വിജ­യ­ക­ര­മായ നട­ത്തി­പ്പി­നായി സ്റ്റേറ്റ് ഓവര്‍സി­യര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ജന­റല്‍ കണ്‍വീ­ന­റായി വിപു­ല­മായ കമ്മറ്റി രൂപീ­ക­രി­ച്ചു. പാസ്റ്റേഴ്‌സ് പി.­ജി. മാത്യൂ­സ്, എം.­ഒ. ഏലി­യാസ് (ജോ. കണ്‍വീ­നേ­ഴ്‌സ്), പി.­ജെ. ജെയിംസ് (ട്രാന്‍സി­ലേ­ഷന്‍), ജെ. ജോസഫ് (മീ­ഡി­യ), പി.­സി. ചെറി­യാന്‍ (പ­ബ്ലി­സി­റ്റി), ഈപ്പന്‍ ചെറി­യാന്‍ (കര്‍ത്തൃ­മേ­ശ), വി.­ജെ. കുഞ്ഞു­മ്മന്‍ (പ്രാര്‍ത്ഥ­ന), കെ. എ. ഉമ്മന്‍ (ഫി­നാന്‍സ്), റ്റി.­ഏ. ജോര്‍ജ്ജ് (മ്യൂ­സി­ക്), ജി. അലക്‌സ് (സ്‌തോ­ത്ര­കാ­ഴ്ച), കെ.­വി. ജോയി­ക്കുട്ടി (സ്‌നാ­നം), പി.­എ­ന്‍. ഫിലിപ്പ് (പ­രാ­തി­കള്‍), കെ.­റ്റി. വര്‍ഗീസ് (വോ­ള­ണ്ടി­യേ­ഴ്‌സ്), സജി ജോര്‍ജ്ജ് (സ്‌റ്റേജ് അറേ­ഞ്ച്‌മെന്റ്), ബെന്‍സ് ഏബ്രഹാം (ഇന്‍ഫോര്‍മേ­ഷന്‍), തോമസ് എം. പുളി­വേ­ലില്‍ (ലൈറ്റ് & സൗണ്ട്), എം. ജോണ്‍സണ്‍ (അ­ക്കോ­മ­ഡേ­ഷന്‍), ജോസ് ബേബി (ഫു­ഡ്), തോമസ് ജോര്‍ജ്ജ് 
(പ­ബ്ലിക് റിലേ­ഷന്‍), വൈ. റെജി (റി­സ­പ്ഷന്‍), മാത്യു കെ. ഫിലിപ്പ് (നിര്‍ദ്ദേ­ശ­ങ്ങള്‍), ഏ.­റ്റി. ജോസഫ് (സ്റ്റാള്‍ അലോ­ട്ടു­മെന്റ്), വിനോദ് ജേക്കബ് (പ­ന്തല്‍), വൈ. ജോസ് (ഗ്രൗണ്ട് അറേ­ഞ്ച്‌മെന്റ്), കെ. കോരുത് (ട്രാന്‍സ്‌പോര്‍ട്ടേ­ഷന്‍), സജു പി. തോമസ് (സീറ്റിംഗ്), ജോണ്‍സണ്‍ ദാനി­യേല്‍ (കൗണ്‍സി­ലിം­ഗ്), റ്റി.­എ­സ്. മാത്യു (വാ­ട്ടര്‍ സപ്ലെ & ക്ലിനീം­ഗ്), സഹോ­ദ­ര­ന്മാ­രായ ഏബ്രഹാം എം. തോമസ് (പാര്‍ക്കിം­ഗ്), ജോസഫ് മറ്റ­ത്തു­കാലാ (വി­ജി­ലന്‍സ്), കെ. എം. ജേക്കബ് (സെ­ക്യൂ­രി­റ്റി), റ്റി. യോഹ­ന്നാന്‍ (പ­ബ്ലി­ക്കേ­ഷന്‍), എ.­എം. ഏലി­യാസ് (ഓ­ഫീ­സ്), കെ. ഏബ്രഹാം (ഓ­ഫീസ് കോംപ്ലെക്‌സ് പ്രോജ­ക്ട്), സിസ്റ്റര്‍ മേരി­ക്കുട്ടി ഏബ്രഹാം (വ­നിതാ വോള­ണ്ടി­യേ­ഴ്‌സ്) തുട­ങ്ങി­യ­വര്‍ ചെയര്‍മാ­ന്മാ­രായി വിവിധ കമ്മ­റ്റി­കള്‍ രൂപീ­ക­രിച്ച് പ്രവര്‍ത്തനം ആരം­ഭി­ച്ചു.